അസാധു നോട്ടുകൾ കെട്ടിക്കിടക്കുന്നു : നോട്ട് അച്ചടി കുറച്ച് റിസർവ്വ് ബാങ്ക്
മുംബൈ : കേന്ദ്രസർക്കാർ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ കറൻസി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ പുതുതായി അച്ചടിക്കുന്ന നോട്ടുകൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തിനെ തുടർന്ന് റിസർവ്വ് ബാങ്ക് നോട്ട് അച്ചടി കുറയ്ക്കുന്നു.
അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ നോട്ട് അച്ചടിയാണ് നടപ്പ് സാന്പത്തിക വർഷമുണ്ടായിരിക്കുന്നതെന്ന് ദേശീയ പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. അസാധുവാക്കിയ നോട്ടുകൾ ആർ.ബി.ഐ ഇതേവരെ എണ്ണിത്തീർന്നിട്ടുമില്ല.
2100 കോടി കറൻസികളാണ് അടുത്ത വർഷത്തേക്ക് ആവശ്യമായി വരുന്നത്. മുൻ വർഷം ഇത് 2800 കോടിയായിരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ശരാശരി 2500 കോടി നോട്ടുകളാണ് അച്ചടിച്ചുവരുന്നത്.


