ഇന്ത്യൻ സ്‌കൂളിൽ പുസ്തക വാരാഘോഷം ആരംഭിച്ചു
മനാമ : പുതിയ തലമുറയിൽ വായനാ ശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂളിൽ വാർഷിക പുസ്തക വാരാഘോഷങ്ങൾക്ക് തുടക്കമായി. സ്‌കൂളിന്റെ ഇസാടൗൺ ക്യാന്പസിൽ നടന്നു വരുന്ന പുസ്തക വാരാഘോഷത്തിന്റെ ഉദ്‌ഘാടനം ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പാൾ വി.ആർ പളനി സ്വാമി നിർവ്വഹിച്ചു. സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർമാർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ബഹ്റൈനിലെ പ്രമുഖ പുസ്തക ശാലകളായ ജഷൻമാൾ ബുക്സ്, ബർണസ് ആന്റ് നോബിൾ, മജസ്റ്റിക് ബുക്−ഷോപ്പ്, സിറ്റി ബുക്−ഷോപ്പ് തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങൾ പുസ്തക മേളയിൽ പങ്കെടുത്ത് വരുന്നു.
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വാങ്ങാനും പുസ്തക പരിചയം നേടാനും ഈ മേളയിലൂടെ സാധിക്കും. പുസ്തക വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി റോൾ പ്ലേ, കവർ പേജ് ഡിസൈൻ, പാരഗ്രാഫ് റൈറ്റിങ്, പുസ്തക നിരൂപണ മത്സരം, ബുക് മാർക്ക് നിർമ്മാണ മത്സരം എന്നിവയും സംഘടിപ്പിക്കും. പുസ്തകമേള നവംബർ
ഒന്പത് വരെ നീളും.


