അനന്തപുരി അസോസിയേഷൻ ‘അനന്തസംഗമം’ വെള്ളിയാഴ്ച
മനാമ : ബഹ്‌റൈനിലെ തിരുവനന്തപുരം നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷന്റെ വാർഷികം അനന്ത സംഗമം എന്ന പേരിൽ നവംബർ 10 വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതോടനുബന്ധിച്ചു പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകരായ രവിശങ്കർ, രാജലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും മിമിക്രി താരങ്ങളായ ഉല്ലാസ് പന്തളം, ബിനു അടിമാലി, ജോൺ കെ. പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഹാസ്യ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയിലേക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും അനന്തപുരി അസോസിയേഷനിൽ പുതുതായി അംഗത്വമെടുക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം നിവാസികളും പ്രസിഡണ്ട് മോഹൻകുമാർ (36052270), ജനറൽ സെക്രട്ടറി സന്തോഷ് ബാബു (33308426) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


