വൈ.എം.സി.എ ഗാനസന്ധ്യ വെള്ളിയാഴ്ച : ബിനോയ് ചാക്കോയെ ആദരിക്കും
മനാമ : വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ നവംബർ 10 വെള്ളിയാഴ്ച സൽമാബാദ് അബ്ദുൾറഹ്്മാൻ കാനൂ സ്‌കൂളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വൈകീട്ട് 6.45 മുതൽ നടക്കുന്ന പരിപാടിയിൽ സംഗീത ജീവിതത്തിന്റെ മുപ്പതാം വർഷത്തിലെത്തി നിൽക്കുന്ന, ക്രിസ്‌തീയ ഗാനങ്ങളിലൂടെ പ്രശസ്തനായ ബിനോയ് ചാക്കോയെ ആദരിക്കും. പ്രശസ്ത ചലച്ചിത്ര നടൻ പ്രേംകുമാർ സാക്ഷ്യ പ്രഭാഷണവും ആശംസകളും നൽകും. റോസ് ബോബി തോമസ്, ജിജി സാം എന്നിവരും ഗാനസന്ധ്യയിൽ പാടും.


