പ്രതിഭ ഹിദ്ദ് യൂണിറ്റ് സമ്മേളനം നടന്നു
മനാമ : പ്രതിഭയുടെ ഹിദ്ദ് യുണിറ്റ് സമ്മേളനം കഴിഞ്ഞ ദിവസം ഗലാലിയ ഗാർഡനിൽ ഒരുക്കിയ ഗൗരി ലങ്കേഷ് നഗറിൽ െവച്ച് നടന്നു. പ്രതിഭ പ്രസിഡണ്ട് മഹഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഷെറീഫ് കോഴിക്കോട്, കേന്ദ്ര കമ്മിറ്റി അംഗം വിനോദ് മൊറാഴ എന്നിവർ സന്നിഹിതരായി.
ജോൺ പരുമല (സെക്രട്ടറി), കൃഷ്ണൻ കുട്ടി (പ്രസിഡണ്ട്), ജലീൽ (വൈസ് പ്രസിഡണ്ട്), ഷംജിത് കോട്ടപ്പള്ളി (ജോയിന്റ് സെക്രട്ടറി), മണികണ്ഠൻ (മെന്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. പതിമൂന്നംഗ യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.


