എൽഎംആർഎ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്താൻ ശ്രമം
മനാമ : എൽഎംആർഎയുടെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് പണം തട്ടാനുള്ള ശ്രമം മലയാളികളുടെ ഇടപെടലിനെ തുടർന്ന് വിഫലമാക്കി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മനാമയിലെ ചില കടകളിൽ ഈ വ്യാജ എൽഎംആർഎ ഉദ്യോഗസ്ഥനെത്തിയത്. എൽഎംആർഎയിൽ നിന്ന് വരുന്നതാണെന്ന് കടയിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ ജീവനക്കാർ കടയുടമയെ വിളിക്കുകയായിരുന്നു.
എന്നാൽ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിലും ഭാവത്തിലും സംശയം തോന്നി കൂടുതൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ഇയാൾ പരുങ്ങുകയും കടയിൽ നിന്ന് ഇറങ്ങി ഓടുകയുമായിരുന്നു. മലയാളികളായ ജീവനക്കാർ ഇയാളെപിന്തുടർന്നുവെങ്കിലും കണ്ടെത്താനായില്ല. മനാമയിലെ ഒരു ജ്വല്ലറിയിലെ സിസിടിവിയിൽ പതിഞ്ഞ ഇയാളുടെ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽപ്രചരിക്കുന്നുണ്ട്.


