വാട്ടർ ഗാർഡൻ പുനരുദ്ധാരണത്തിന് മതിയായ ഫണ്ടില്ലെന്ന് കൗൺസിൽ
മനാമ : സൽമാനിയ പ്രദേശത്തുള്ള പ്രധാന പബ്ലിക് പാർക്കുകളിലൊന്നായ വാട്ടർ ഗാർഡന്റെ നവീകരണത്തിനുവേണ്ടി മതിയായ ഫണ്ടില്ലെന്ന് തലസ്ഥാന സെക്രട്ടറിയേറ്റ് കൗൺസിൽ. ആവശ്യമായ ഫണ്ടില്ലാത്തതിനാലാണ് പാർക്ക് നവീകരിക്കാൻ കഴിയാത്തതും പൊതുജനനങ്ങൾക്കു തുറന്നു കൊടുക്കാൻകഴിയാത്തതുമെന്നും കൗൺസിൽ വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ച സൽമാനിയയിലെ വാട്ടർ ഗാർഡൻ വീണ്ടും തുറക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. പാർക്ക് അടച്ചു പൂട്ടിയതോടെ പ്രദേശത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വിനോദത്തിനായി മറ്റ് സ്ഥലങ്ങളില്ലാത്ത സ്ഥിതിഗതിയാണ്.


