ബഹ്‌റൈ­നിൽ നി­ർ‍­മ്മാ­ണ ജോ­ലി­ക്കി­ടെ­യു­ണ്ടാ­യ അപകടത്തിൽ മലയാ­ളി­ മരി­ച്ചു­


മനാമ : ബഹ്‌റൈനിൽ കെട്ടിടനിർ‍മ്മാണ ജോലി നടക്കുന്ന സൈറ്റിലുണ്ടായ അപകടത്തിൽ മലയാളിക്ക് ദാരുണമരണം. ബഹ്‌റൈൻ ഹാജി ഹസ്സൻ‍ റെഡിമിക്‌സ് കന്പനിയിൽ ഹെവിവെഹിക്കിൾ ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി രമേശ് തങ്കപ്പനാണ് (33) ചൊവ്വാഴ്ച രാത്രി 9 മണിക്ക് നടന്ന അപകടത്തിൽ‍ മരണമടഞ്ഞത്. ജുഫയർ സൈറ്റിൽ‍ നിർ‍മ്മാണം നടക്കുന്ന ഒന്‍പതുനില കെട്ടിടത്തിന്റെ മുകളിൽ‍നിന്ന് താഴെ വീഴുകയും തുടർ‍ന്ന് കോൺ‍ക്രീറ്റിന്റെ ഭാഗം രമേശിന്റെ ദേഹത്തു വീഴുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. രമേശ് സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞു. മൃതദേഹം സൽ‍മാനിയാ ആശുപത്രി മോർ‍ച്ചറിയിലേയ്ക്കു മാറ്റി. 

സംഭവത്തിൽ‍ പരിക്കേറ്റ സ്വാമി കരകുള, ഗംഗാ റെഡ്ഡി എന്നിവരെ സൽ‍മാനിയാ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്നത് അന്വേഷിച്ചുവരികയാണെന്ന് കന്പനിയധികൃതർ പറഞ്ഞു. തൊഴിൽ‍ മന്ത്രാലയ ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർ‍ശിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. നടപടികൾ‍ പൂർ‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലയക്കുമെന്ന് കന്പനിയധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed