രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ: ബഹ്റൈനിൽ 7 പേർക്ക് 5 മുതൽ 10 വർഷം വരെ തടവ്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനെതിരെയുള്ള ഭീകരാക്രമണങ്ങൾക്ക് പിന്തുണ നൽകൽ, വ്യാജവാർത്തകൾ പ്രചരിപ്പിക്കൽ, അതീവ സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളുടെ ദൃശ്യങ്ങൾ പകർത്തൽ എന്നിവയുമായി ബന്ധപ്പെട്ട ആറ് വ്യത്യസ്ത കേസുകളിലായി ഏഴ് പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള തടവുശിക്ഷകളാണ് പ്രതികൾക്ക് കോടതി ചുമത്തിയത്.

ശിക്ഷയ്ക്ക് പുറമെ ചില പ്രതികൾക്ക് 2,000 ബഹ്‌റൈൻ ദിനാർ പിഴയും കോടതി വിധിച്ചിട്ടുണ്ട്. കേസിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് തൊണ്ടിമുതലുകളും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

സൈബർ നിരീക്ഷണ വിഭാഗം നടത്തിയ ശക്തമായ പരിശോധനയിലാണ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

article-image

dvcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed