സോഷ്യൽ മീഡിയ ദുരുപയോഗം: ഏഷ്യൻ സ്വദേശി ബഹ്‌റൈനിൽ അറസ്റ്റിൽ
പ്രദീപ് പുറവങ്കര
മനാമ: സുരക്ഷാ പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച 29 കാരനായ ഏഷ്യൻ സ്വദേശിയെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സുരക്ഷാ ചെക്ക്‌പോസ്റ്റിൽ വെച്ചായിരുന്നു ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.
ഇയാളുടെ പ്രവർത്തി നിയമലംഘനമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി. നിയമപരമായ ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ചിത്രങ്ങളോ വീഡിയോകളോ അനുവാദമില്ലാതെ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമാണ്.
അറസ്റ്റിലായ വ്യക്തിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
sdfsdf

