ബിഡികെ ബഹ്റൈന്റെ വിനോദ് ഭാസ്കരൻ മെമ്മോറിയൽ അവാർഡ് ഡോ. സന്ധുവിന്


പ്രദീപ് പുറവങ്കര

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) സ്ഥാപകൻ വിനോദ് ഭാസ്കരന്റെ സ്മരണാർത്ഥം ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരത്തിന് പ്രമുഖ സാമൂഹിക പ്രവർത്തകയും പ്രവാസി ആതുരസേവന രംഗത്തെ പ്രശസ്ത വ്യക്തിത്വവുമായ ഡോ. അമർജിത്ത് കൗർ സന്ധുവിനെ തിരഞ്ഞെടുത്തു. ദീർഘകാലമായി ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ അവർ നടത്തിവരുന്ന കാരുണ്യ-ആരോഗ്യ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് അവാർഡ്.

ജൂലൈ 17 വെള്ളിയാഴ്ച വൈകീട്ട് ബിഡികെ ബഹ്‌റൈനും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക മെഡിക്കൽ പ്രോഗ്രാമിൽ വെച്ച് അവാർഡ് സമ്മാനിക്കും. ബഹ്‌റൈൻ കേരളീയ സമാജം (ബികെഎസ്) പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ സാമൂഹിക-ആരോഗ്യ മേഖലയിലെ നിരവധി പ്രമുഖർ സംബന്ധിക്കും.

അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസും ഒരുക്കിയിട്ടുണ്ട്. കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധൻ ഡോ. ശ്യാം ശരത് ക്ലാസിന് നേതൃത്വം നൽകും. തുടർന്ന് പങ്കെടുക്കുന്നവർക്ക് ഡോക്ടറുമായി സംശയനിവാരണത്തിന് നേരിട്ട് സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

ഉം അൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ഒൻപതാം നിലയിലുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. ബിഡികെ അംഗങ്ങൾ, സാമൂഹിക സംഘടനാ പ്രതിനിധികൾ, രക്തദാന രംഗത്ത് പ്രവർത്തിക്കുന്നവർ തുടങ്ങി താല്പര്യമുള്ള ഏവർക്കും ചടങ്ങിലേക്ക് സ്വാഗതമെന്ന് ബിഡികെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 39125828, 35115998 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sddsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed