ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിന് ലഭിച്ച പരാതികളിൽ 80 ശതമാനത്തിന്റെ വർദ്ധനവ്


മനാമ : ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റിന്റെ പുതിയ കണക്കുകൾ പ്രകാരം തൃപ്തരല്ലാത്ത ഉപയോക്താക്കളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്ന പരാതികളിൽ 80 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയം ഡയറക്ടർ സെനാൻ അൽ ജബറി  വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിയമം ലംഘിച്ചതിന് 390 വാണിജ്യ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിക്ക് ശുപാർശ ചെയ്തതായും അൽ ജബറി പറഞ്ഞു. രാജ്യത്തെ 1,079 വാണിജ്യ സ്ഥാപനങ്ങളിൽ നടത്തിയ സർവ്വേയിൽ 456 കുറ്റകൃത്യങ്ങൾ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച 14 സർവ്വേകൾ നടത്തിയതായും അൽ ജബറി പറഞ്ഞു.

ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉൽപ്‍പന്നങ്ങൾ വിൽക്കുന്ന കടകളിൽനിന്നാണ് പരാതികളിൽ ഭൂരിഭാഗവും വന്നിരിക്കുന്നത് (35.8 ശതമാനം). വാഹന വിപണി, നിർമ്മാണ മേഖല, ഭക്ഷ്യോൽപന്ന മേഖല എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. 2017ലെ ആദ്യ ആറ് മാസങ്ങളിൽ 746 പരാതികളാണ് ഡയറക്ടറേറ്റിന് ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്ത  407 പരാതികളുമായി താരതമ്യം ചെയ്യുന്പോൾ 83.3 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

67 ശതമാനം പരാതികളാണ് ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിച്ചത്. 35,957ബഹ്‌റൈൻ ദിനാർ ഇത്തരത്തിൽ മടക്കി നൽകിയതായും, 24,346 ബഹ്‌റൈൻ ദിനാറിന്റെ സാധനങ്ങൾ മാറ്റി നൽകുകയും ചെയ്തതായും അൽ ജബറി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed