തെ­ലു­ങ്കാ­ന സ്വദേ­ശി­യു­ടെ­ മൃ­തദേ­ഹം ഇന്ന് നാട്ടിലേയ്ക്ക് കൊ­ണ്ടു­പോ­കും


മനാമ : ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ  തെലുങ്കാന ജഗതിയാൽ ജില്ലയിലെ മേടിപ്പള്ളി സ്വദേശി ശ്രീനാഥന്റെ (19) മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും.

രണ്ടു മാസം മുന്പാണ് അൽ മൊയ്ദ് ക്ലീനിംഗ്  ആന്റ് മെയിന്റനൻസ് കന്പനിയിൽ ഇയാൾ ജോലിയിൽ പ്രവേശിച്ചത്. ആഗസ്റ്റ് 2ന് മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനാഥിന്റെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ വൈകിയതിനെ തുടർന്ന് ബന്ധുക്കളും തെലുങ്കാന ഗൾഫ് വർക്കേഴ്സ് അസോസിയേഷനും ഇന്ത്യൻ മദാദ് ഗ്രിവൻസ് സെല്ലിൽ പരാതി നൽകിയിരുന്നു. തുടർന്ന് സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed