നിയാർക്ക്‌ ബഹ്‌റൈൻ പ്രവർത്തക യോഗവും ജബ്ബാർ കുട്ടീസിന് ഹൃദ്യമായ യാത്രയയപ്പും


പ്രദീപ് പുറവങ്കര

മനാമ: നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ്‌ റിസേർച് സെന്റർ (നിയാർക്ക്‌) ബഹ്‌റൈൻ ചാപ്റ്ററിന്റെ സജീവ പ്രവർത്തക യോഗം ഖമീസിലെ ഫറൂഖ് ഗാർഡനിൽ വെച്ച് വിജയകരമായി നടന്നു. ഔദ്യോഗികമായ പുതിയ ജോലി ആവശ്യങ്ങൾക്കായി ബഹ്‌റൈനിൽ നിന്നും സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സ്ഥലം മാറിപ്പോകുന്ന നിയാർക്ക്‌ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസിന്‌ യോഗത്തിൽ വെച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി ആദരിച്ചു.

നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ. കെ, രക്ഷാധികാരികളായ കെ. ടി. സലിം, അസീൽ അബ്ദുൾറഹ്മാൻ എന്നിവരും, പുതുതായി ചുമതലയേറ്റ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ജനറൽ കോഓർഡിനേറ്റർ ജൈസൽ അഹ്‌മദ്‌, ട്രെഷറർ നൗഫൽ നന്തി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു. ഇവർക്കൊപ്പം വനിതാ വിഭാഗം രക്ഷാധികാരികളായ ജമീല അബ്ദുൾറഹ്മാൻ, ആബിദ ഹനീഫ്, പ്രസിഡണ്ട് അബി ഫിറോസ്, സെക്രട്ടറി ജിൽഷ സമീഹ്, ട്രെഷറർ സാലിയ ബഷീർ, കോഓർഡിനേറ്റർ ഷമീമ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗത്തിലെ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

article-image

ASDDSFAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed