ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു
പ്രദീപ് പുറവങ്കര
ബഹ്‌റൈനിലെ പ്രവാസി കൂട്ടായ്മയായ 'ഇടപ്പാളയം' സംഘടിപ്പിച്ച 'വാക്കിംഗ് ചലഞ്ച് 2026' ആവേശകരമായ പങ്കാളിത്തത്തോടെ സമാപിച്ചു. ഒരു മാസം മുഴുവൻ നീണ്ടുനിന്ന കടുത്ത മത്സരത്തിൽ ഏറ്റവും കൂടുതൽ ദൂരം നടന്നു തീർത്ത മികച്ച താരങ്ങളെ സംഘാടകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരുഷന്മാരുടെ വിഭാഗത്തിൽ സുലൈമാൻ പെരുമ്പറമ്പ് ഒന്നാം സ്ഥാനവും, പ്രത്യുഷ് കല്ലൂർ രണ്ടാം സ്ഥാനവും, ഹാരിസ് മറവഞ്ചേരി മൂന്നാം സ്ഥാനവും സ്വന്തമാക്കി. സ്ത്രീകളുടെ വിഭാഗത്തിൽ ഗ്രീഷ്മ രഘുനാഥ് ഒന്നാം സ്ഥാനത്തിനും, ഷിജി ഗോപിനാഥ് രണ്ടാം സ്ഥാനത്തിനും, രഞ്ജന കൃഷ്ണൻ മൂന്നാം സ്ഥാനത്തിനും അർഹരായി. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ ചുവടുവെപ്പിൽ പങ്കാളികളാവുകയും മികച്ച വിജയം നേടുകയും ചെയ്ത എല്ലാ മത്സരാർത്ഥികളെയും ഇടപ്പാളയം ഭാരവാഹികൾ പ്രത്യേകം അഭിനന്ദിച്ചു.
ADSDSDS

