പഴയ കെ­ട്ടി­ടം പൊ­ളി­ക്കു­ന്നതി­നി­ടെ­ ചു­മരി­ടി­ഞ്ഞ് തൊ­ഴി­ലാ­ളി­ മരി­ച്ചു­


നെയ്യാറ്റിൻ‍കര : പഴയ കെട്ടിടം പൊളിക്കുന്നതിനിടയിൽ‍ ചുമരിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. ആനാവൂർ‍ തേരണി പറണ്ടയം കുഴിവിള പുത്തൻ‍വീട്ടിൽ‍ എബ്രഹാം(55) ആണ് മരിച്ചത്. നെയ്യാറ്റിൻ‍കര മണലിവിള സ്വദേശി പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴയ വീട് പൊളിക്കുന്നതിനിടയിൽ  രാവിലെ 7.30ഓടെയായിരുന്നു സംഭവം. എബ്രഹാം തനിച്ചായിരുന്നു വീട് പൊളിക്കാൻ‍ തുടങ്ങിയത്. 

രാവിലെ ഭക്ഷണം കഴിക്കാൻ‍ എത്താത്തതിനാൽ‍ പ്രസന്നകുമാറിന്റെ ഭാര്യ വീടിന് പിന്നിലെത്തിയപ്പോഴാണ് പൂർ‍ണമായും മണ്ണിനടിയിൽ‍പ്പെട്ട് കാലുകൾ‍ മാത്രം പുറത്തുണ്ടായിരുന്ന സ്ഥിതിയിൽ‍  എബ്രഹാമിനെ കാണുന്നത്.

തുടർ‍ന്ന് നാട്ടുകാരെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചാണ് എബ്രഹാമിനെ പുറത്തെടുത്ത്. ആശുപത്രിയിലെത്തിക്കുൾന്പോൾ‍ ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് മരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed