ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാളെ 'സൗപർണിക' നാടകം അരങ്ങേറും


പ്രദീപ് പുറവങ്കര

മലയാള നാടകവേദിയിൽ തനതു നാടക പ്രസ്ഥാനത്തിനും ആധുനിക ദൃശ്യസംസ്കാരത്തിനും പുതിയൊരു ഭാവുകത്വം നൽകിയ പ്രൊഫ. നരേന്ദ്രപ്രസാദ് രചിച്ച 'സൗപർണിക' നാടകം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. ബി.കെ.എസ് (BKS) സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ധിമഹി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നാടകം വേദിയിലെത്തുന്നത്. 2026 ജൂൺ 26 വെള്ളിാഴ്ച വൈകുന്നേരം 7.30 ന് അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജ് ആണ്. പ്രണയവും വിരഹവും കാത്തിരിപ്പും അതീന്ദ്രിയതയും ഇഴചേർന്ന വികാരസാന്ദ്രമായ കഥയാണ് സൗപർണികയുടേത്. നരേന്ദ്രപ്രസാദിന്റെ തനതായ കാവ്യാത്മകമായ സംഭാഷണങ്ങളും, കേരളീയ അനുഷ്ഠാന കലകളുടെ സ്വാധീനമുള്ള അവതരണവും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു നാടകാനുഭവം സമ്മാനിക്കുമെന്നുറപ്പാണ്. പ്രവേശനം തികച്ചും സൗജന്യമായ ഈ നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈനിലെ എല്ലാ നാടകാസ്വാദകരെയും കലാപ്രേമികളെയും സാദരം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. നാടകത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ബോണി ജോസ് (39954014), വിജിന സന്തോഷ് (39115221) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

qwdsqswqw

You might also like

  • Lulu Exchange
  • Straight Forward

Most Viewed