ബി.കെ.എസ് പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണം ജൂൺ 27-ന് നടക്കും
പ്രദീപ് പുറവങ്കര
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 2026-2028 വർഷത്തെ പുതിയ ഭരണസമിതിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങ് (ഇൻഡക്ഷൻ സെറിമണി) ജൂൺ 27 ശനിയാഴ്ച വൈകിട്ട് സമാജം ഡി.ജെ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു. ഈ പ്രൗഢഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും പ്രസിദ്ധ ഗായകൻ പന്തളം ബാലൻ നയിക്കുന്ന ജനപ്രിയ മ്യൂസിക്കൽ നൈറ്റും അരങ്ങേറുന്നതാണ്. കൂടാതെ കേരളീയ സമാജം വനിതാ വേദിയുടെ പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടായിരിക്കും. സമാജം ഒരുക്കുന്ന ഈ സവിശേഷ ചടങ്ങിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചിട്ടുണ്ട്.
ASWDASWAS

