സൗഹൃദത്തിന്റെ കളിക്കളം: ബഹ്‌റൈനിൽ നടന്ന ബ്രസീൽ-അർജന്റീന ഫാൻസ് മാച്ചിൽ അർജന്റീനയ്ക്ക് വിജയം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ നടന്ന ബ്രസീൽ-അർജന്റീന ആരാധകരുടെ 'ഫാൻസ് മാച്ച്' സമാപിച്ചു. 10o ക്ലോക്ക് വാരിയേഴ്സ് എഫ്.സി സംഘടിപ്പിച്ച മത്സരത്തിൽ 4-3 എന്ന സ്‌കോറിന് അർജന്റീന ആരാധകർ വിജയം നേടി. കമീസിലെ എസി മിലാൻ ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീന 2-0 എന്ന സ്കോറിന് മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ തിരിച്ചുവരികയും 3-2 എന്ന സ്കോറിന് മുന്നിലെത്തുകയും ചെയ്തു. കളി അവസാനിക്കാറായപ്പോൾ ശക്തമായി തിരിച്ചുവന്ന അർജന്റീന നാലാം ഗോൾ നേടി വിജയം ഉറപ്പിക്കുകയായിരുന്നു. അർജന്റീനയ്ക്ക് വേണ്ടി സജീഷ് ആർ.പി, മുജീബ് റഹ്മാൻ, അൻസാർ താഴ, അനന്തകൃഷ്ണ എന്നിവർ ഗോളുകൾ നേടി. ബ്രസീലിനായി ജിതിൻ, അർജുൻ, ഷഹീൻ എന്നിവരും ഗോൾ കണ്ടെത്തി. മത്സരത്തിലെ മികച്ച കളിക്കാരനായി ദീക്ഷിത് കൃഷ്ണയെ തിരഞ്ഞെടുത്തു. ആരാധകർ തമ്മിലുള്ള സൗഹൃദം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ കായിക പരിപാടി വൻ വിജയമായിരുന്നു.
ADSDSASWEA

