ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയുടെ തായന്പക അരങ്ങേറ്റം ഇന്ന് ഗുരുവായൂരിൽ
മനാമ : ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ജയഗോപാലിന്റെ തായന്പക അരങ്ങേറ്റം ഇന്ന് 2.45ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഫാസ്റ്റ് ലിങ്ക് കന്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് പട്ടാന്പി സ്വദേശി വേണു ഗോപാലിന്റെയും ഗിരിജയുടെയും മകനാണ് ജയഗോപാൽ.
ഒട്ടു മിക്ക സംഗീത ഉപകരണങ്ങളിലും പ്രാവീണ്യം നേടിയ ജയഗോപാൽ ബഹ്‌റൈനിൽ നിരവധി പരിപാടികളിൽ പഞ്ചാരിമേളം അവതരിപ്പിച്ചിരുന്നു.

