ബാ­ഡ്മി­ന്റൺ ടൂ­ർ­ണ്ണമെ­ന്റ് ഈ മാ­സം 10 മു­തൽ


എല്ലാ ജിസിസി രാജ്യങ്ങളിലെ മത്സരാർത്ഥികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

മനാമ : ബികെഎസ് അദ്‌ലിയ കോൺട്രാക്ടിംഗ് ജിസിസി ഓപ്പൺ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഈ മാസം 10 മുതൽ 12 വരെ കേരളീയ സമാജം ഡയമണ്ട് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ജിസിസി രാജ്യങ്ങളിലെ മത്സരാർത്ഥികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.നോക്ക് ഔട്ട് അടിസ്ഥാനത്തിൽ 21 പോയന്റുകൾ ഉള്ള ബെസ്റ്റ് ഓഫ് ത്രീ മത്സരങ്ങൾ ആയിട്ടായിരിക്കും ടൂർണ്ണമെന്റ് നടക്കുക. മെൻസ് സിംഗിൾ, മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ്, വെറ്ററൻസ് സിംഗിൾ, ഡബിൾസ്, വുമൺസ് ഡബിൾ  ലെവൽ മത്സരങ്ങളാണ് നടക്കുക.

നിശ്ചിത ലെവലിലും തൊട്ടു മുകളിലുള്ള ലെവലിലും മാത്രമാണ് ഒരു കളിക്കാരന് അവസരമുണ്ടാവുക. വെറ്ററൻസ് ഉൾപ്പെടെ മൂന്നിലധികം വിഭാഗങ്ങളിൽ ഒരാൾക്ക് കളിക്കാനാവില്ല. വനിതകൾക്ക് പരമാവധി മൂന്ന് മിക്സഡ് ഡബിൾസിൽ മാത്രമേ കളിക്കാനാവൂ. ചുരുങ്ങിയത് 6 എൻട്രികൾ എങ്കിലും ഒരു വിഭാഗത്തിൽ ഉണ്ടെങ്കിലേ ആ മത്സരം നടത്തുകയുള്ളൂ. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ട്രോഫി നൽകും.ഇന്ന് രാത്രി 7 മണിവരെ എൻട്രികൾ സമർപ്പിക്കാവുന്നതാണ്. ബന്ധപ്പെടേണ്ട ഫോൺ നന്പറുകൾ 3977801, 37746468.

You might also like

  • Lulu Exchange
  • Straight Forward

Most Viewed