ബാ­ഡ്മി­ന്റൺ ടൂ­ർ­ണ്ണമെ­ന്റ് സംഘടി­പ്പി­ച്ചു­


മനാമ : സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചാരിറ്റി ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടർന്ന് ഈയിടെ നാട്ടിലേയ്ക്കു തിരിച്ച തിരുവനന്തപുരം സ്വദേശി കെ. സുനിൽ കുമാറിന്റെ തുടർചികിത്സക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ഈ ടൂർണ്ണമെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു. സമാഹരിച്ച മുഴുവൻ തുകയും അദ്ദേഹത്തിന്റെ നാട്ടിലെ അക്കൗണ്ടിലേയ്ക്കു അയച്ചുകൊടുക്കുമെന്ന് സിംസ് സ്പോർട്സ് സെക്രട്ടറി  ജിമ്മി ജോസഫ് അറിയിച്ചു. മറ്റു ടൂർണ്ണമെന്റ് ഭാരവാഹികളായ ജോസ്, റോബി, എൽദോ, നൈനാൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. 

ടൂർണ്ണമെന്റെ വിജയികൾ: രഞ്ജിത്, ക്ലിട്ടിൻ, എൽദോ, റോബി, ജോമോൻ, ജോബിൻ, ബിജോയി, മനു.  ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായ ബാഡ്മിന്റൺ ക്ലബ്ബിലെ എല്ലാ അംഗങ്ങളെയും സിംസ് ആക്റ്റിംഗ് പ്രസിഡണ്ട് പി.ടി ജോസഫും സെക്രട്ടറി ഇൻ ചാർജ് അമൽ ജോ ആന്റണിയും അനുമോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed