ടയറു­കളിൽ നൈ­ട്രജൻ ഗു­ണകരം


മനാമ : ചൂടുകാലത്ത് വാഹനത്തിന്റെ സുരക്ഷയ്ക്ക് ടയറുകളിൽ നൈട്രജൻ‍ നിറക്കുന്ന രീതി പലരും ഇപ്പോൾ പ്രാവർത്തികമാക്കുന്നു. സാധാരണ കാറ്റ് നിറയ്ക്കുന്നതിനേക്കാൾ അധിക ചിലവ് ഇതിനു വരുമെങ്കിലും ചൂടുകാലത്ത് ഏറ്റവും സുരക്ഷിതമാർഗ്ഗം എന്ന നിലയിൽ പലരും ഇത് ഉപയോഗിച്ചുവരുന്നുണ്ട്. സാധാരണ വായുവിൽ ഈർപ്പമുണ്ടാകുന്നത് കൊണ്ട് ദീർഘ നേരം വാഹനം ഓടുന്പോൾ ടയറിനുള്ളിലെ മർദ്ദം വർദ്ധിക്കുന്നതിന് ഇടയാക്കുകയും ഇത് ടയർ പൊട്ടുന്നതിനു കാരണമാകുകയും ചെയ്യും.

എന്നാൽ പൊതുവെ വായുവിനേക്കാൾ തണുപ്പ് കൂടിയ നൈട്രജന് ഈ വക പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നു മാത്രമല്ല, സ്ഥിരമായി നൈട്രജൻ നിറയ്ക്കുന്ന ടയറുകളുടെ റിമ്മുകൾ തുരുന്പിക്കില്ലെന്നും വാഹന വിദഗ്ദ്ധർ പറയുന്നു. 80 കിലോമീറ്റർ കൂടുതൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കും കൊടിയ ചൂടുള്ള സമയത്തും മാത്രമേ നൈട്രജൻ ടയറുകളുടെ ആവശ്യമുള്ളൂ എന്നും ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. ടയറുകളിൽ നൈട്രജൻ നിറയ്ക്കുന്ന സ്ഥാപനങ്ങൾ പല സ്ഥലങ്ങളിലും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed