ഡ്രൈ­വിംഗ് ക്ലാസ് ഫീസ് ഇനി­ മണി­ക്കൂ­റിന് ഏഴ് ദി­നാ­ർ


മനാമ : ബഹ്റൈനിൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി മുതൽ ഇതിനായുള്ള ക്ലാസുകൾക്ക് മണിക്കൂറിന് രണ്ട് ദിനാർ അധികം നൽകണം. നേരത്ത അഞ്ച് ദിനാറായിരുന്ന ഫീസ് ഇനി ഏഴ് ദിനാറാകും. അതേ സമയം ടാക്സി വാഹനങ്ങൾ, മറ്റ് ഹെവി വാഹനങ്ങൾ, നിർമ്മാണ യന്ത്രങ്ങൾ എന്നിവയ്ക്കുള്ള ഫീസ് മാറ്റമില്ലാതെ ആറ് ദിനാറായി തന്നെ തുടരുമെന്ന് ട്രാഫിക്ക് മന്ത്രാലയം ഡയറക്ടർ ജനറൽ കേണൽ അബ്ദുറഹ്മാൻ ബിൻ അബ്ദുൽവഹാബ് അൽ ഖലീഫ അറിയിച്ചു. 

ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ നിർദ്ദേശത്തെ മന്ത്രിസഭായോഗം പിന്താങ്ങിയതോടെയാണ് ഈ തീരുമാനം നിലവിൽ വന്നിരിക്കുന്നത്. മികച്ച ഡ്രൈവിംഗ് പരിശീലനം നൽകുന്നതിനായുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പ്രമേയമെന്നും പ്രസ്താവനയിൽ പറയുന്നു. നാളെ മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed