ഹൃ­ദയാ­ഘാ­തം : തി­രു­വനന്തപു­രം സ്വദേ­ശി­ മരി­ച്ചു­


മനാമ : ബഹ്റൈനിൽ ജോലി ചെയ്തു വരികയായിരുന്ന തിരുവനന്തപുരം വർക്കല ഇടവ മാന്തര അയാണിന്നിവിളയിൽ വാസു ആശാരി (60) ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് മാമീറിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. 

ആൽഫരാജ് ട്രേഡിംഗിൽ കാർപ്പെന്ററായി ജോലി ചെയ്തിരുന്ന ഇദ്ദേഹം രാവിലത്തെ ഷിഫ്റ്റിൽ ജോലി കഴിഞ്ഞു താമസ സ്‌ഥലത്തേയ്‌ക്ക് മടങ്ങിയതായിരുന്നു. ഉച്ചയ്ക്ക് ജോലിക്ക് പോകേണ്ട വാഹനം എത്തിയിട്ടും താമസസ്‌ഥലത്തുനിന്നു പുറത്തിറങ്ങാത്തതിനെ തുടർന്ന് സഹപ്രവർത്തകർ മുറിയിൽ വന്നു നോക്കിയപ്പോൽ അനക്കമറ്റ നിലയിൽ കിടക്കുകയായിരുന്നു. ഉടൻ തന്നെ ഡോക്ടറെ വിളിച്ചു വരുത്തി മരണം സ്‌ഥിരീകരിക്കുകയായിരുന്നു. 40 വർഷത്തോളമായി ബഹ്റൈനിൽ എത്തിയിട്ട്. ഭാര്യ: ഉഷാകുമാരി നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ചെയ്തു വരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed