സ്റ്റേ നടപടിക്ക് സ്വാഗതം
മനാമ : പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പട്ട് ഇറക്കിയ വിവാദ സർക്കുലർ സ്റ്റേ ചെയ്ത കോടതി വിധിയെ ഇന്ത്യൻ സോഷ്യൽ ഫോറം മനാമ സുഖ് ബ്രാഞ്ച് കമ്മിറ്റി സ്വാഗതം ചെയ്തു.
യോഗത്തിൽ മുഹമ്മദ് അലി അദ്ധ്യക്ഷത വഹിച്ചു. സിദ്ദിഖ് മഞ്ജേശ്വർ, സമീർ ഒഞ്ചിയം, സമീർ കല്ലാച്ചി, അബ്ബാസ് വാണിമേൽ, മഷൂദ് മാട്ടൂൽ, റിയാസ് പി, ഫഹദ്, റിഷാദ് എന്നിവർ സംബന്ധിച്ചു.

