എസ്.എൻ.സി.എസ് ഓണാഘോഷത്തിൽ വിപുലമായ പരിപാടികൾ
മനാമ : ഈ വർഷത്തെ ഓണാഘോത്തിന്റെ ചതയിദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ബഹ്റൈൻ ഫിനാൻസിങ് കന്പനി മുഖ്യപ്രായോജകരാകുന്ന ആഘോഷപരിപാടികളുടെ കൊടിയേറ്റം ആഗസ്റ്റ് 25ന് അത്തം നാളിൽ നടക്കും.
സപ്തംബർ 1ന് എസ്.എൻ.സി.എസിന്റെ ബഹ്റൈനിലെ വിവിധ ഏരിയ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും പൊതുസമ്മേളനവും നടക്കും. സപ്തംബർ 6ന് (ബുധനാഴ്ച്ച) ഗുരുജയന്തി ദിനത്തിൽ പ്രത്യേക ചതയദിന പ്രാർത്ഥന നടക്കും. സപ്തംബർ 7ന് (വ്യാഴാഴ്ച്ച) വൈകുന്നേരം വിവിധ കലാപരിപാടികളും പൊതു സമ്മേളനവും അരങ്ങേറും. സെപ്തംബർ 8ന് (വെള്ളിയാഴ്ച്ച) ഉച്ചയ്ക്കാണ് ഓണ സദ്യ.
ഓണാഘോഷചടങ്ങുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 36912429 അല്ലെങ്കിൽ 36674139 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

