മലയാ­ളി­ യു­വതി­യു­ടെ­ സ്വർ­ണമാ­ല പൊ­ട്ടി­ച്ചെ­ടു­ത്തു


മനാ­മ : തലസ്ഥാ­നത്ത് വെ­ള്ളി­യാ­ഴ്ച വൈ­കീ­ട്ട് 36കാ­രി­യു­ടെ­ സ്വർ­ണമാ­ല മോ­ഷ്ടാവ് പൊ­ട്ടി­ച്ചെ­ടു­ത്തു­. മനാ­മയി­ലെ­ ഷി­ഫ അൽ ജസീ­റ ആശു­പത്രി­ക്ക് സമീ­പം താ­മസി­ക്കു­ന്ന വടകര സ്വദേശിയായ സി­ന്ധു­വിന് നേ­രെ­യാ­യി­രു­ന്നു­ ഈ അക്രമം നടന്നത്. മനാ­മയി­ലെ­ ജവാദ് ഹൗസ് ലൈ­നിൽ സു­ഹൃ­ത്തി­നൊ­പ്പം ഇവർ നടക്കു­ന്പോ­ഴാണ് സംഭവം. സംഭവ സമയത്ത് യു­വതി­യോ­ടൊ­പ്പം യു­വതി­യു­ടെ­ മകനും സു­ഹൃ­ത്തും അവരു­ടെ­ മൂ­ന്ന് കു­ട്ടി­കളും  ഉണ്ടാ­യി­രു­ന്നു­. സാ­ധനങ്ങൾ വാ­ങ്ങാ­നാ­യി­ കടയിൽ കയറാ­നൊ­രു­ങ്ങു­ന്നതി­നി­ടയിൽ ഒരാൾ മാ­ല പൊ­ട്ടി­ച്ച് ഓടു­കയാ­യി­രു­ന്നു­വെ­ന്ന് സി­ന്ധു­വി­ന്റെ­ ഭർ­ത്താവ് മനോജ് പറഞ്ഞു­. മാ­ല പൊ­ട്ടി­ച്ച് ഒരാൾ ഓടി­പ്പോ­കു­ന്നതി­ന്റെ­ സി­.സി­.ടി.­വി­ ദൃ­ശ്യങ്ങൾ ലഭി­ച്ചി­ട്ടു­ണ്ടെ­ന്നും പോ­ലീ­സിൽ പരാ­തി­ നൽ­കി­യി­ട്ടു­ണ്ടെ­ന്നും കേ­സിൽ അന്വേ­ഷണം നടക്കു­ന്നു­ണ്ടെ­ന്നും അദ്ദേ­ഹം കൂ­ട്ടി­ച്ചേ­ർ­ത്തു­.

മാ­ർ­ച്ച് 28ന് ഇതേ­ സ്ഥലത്തു­വച്ച് വേ­ൾ­ഡ് ജ്വല്ലറി­ ഉടമയാ­യ രജനി­കാ­ന്ത് ഫി­ചാ­ദി­യയെ­ ആക്രമി­ച്ച് 13,000 ബഹ്‌റൈൻ ദി­നാർ വി­ലവരു­ന്ന സ്വർ­ണാ­ഭരണങ്ങൾ കവർ­ന്നി­രു­ന്നു­. ജവാദ് ഹൗ­സിന് എതി­ർ­വശത്ത് മകന്റെ­ ജ്വല്ലറി­ക്ക് മു­ന്നിൽ കാ­ത്തു­നി­ൽ­ക്കു­ന്പോ­ഴാണ് ഫി­ചാ­ദി­യയെ­ നാ­ലംഗ സംഘം ആക്രമി­ച്ച് ആഭരണങ്ങൾ തട്ടി­യെ­ടു­ത്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed