രാജ്യത്തെ 50 ശതമാനം കാറുകളും പ്രവാസികളുടെയും വിദേശികളുടെയും ഉടമസ്ഥതയിൽ
മനാമ : ബഹ്റൈനിലെ 50 ശതമാനം കാറുകളും വിദേശികളുടെ ഉടമസ്ഥതയിലാണെന്ന് റിപ്പോർട്ട്. രാജ്യത്തെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഉപാധികൾ ചർച്ച ചെയ്യുന്നതിനായി നടന്ന സംയുക്ത സമ്മേളനത്തിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
ബഹ്റൈൻ ന്യൂസ് ഏജൻസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ മുനിസിപ്പാലിറ്റി അഫയേഴ്സ്, അർബൻ പ്ലാനിംഗ്, ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

