മയക്കു­മരു­ന്ന് വി­ൽപ്­പന നടത്തി­യ പഴക്കച്ചവടക്കാ­രന് തടവ്


മനാമ : യക്കു­മരു­ന്ന് കേ­സിൽ കു­റ്റക്കാ­രനെ­ന്ന് കണ്ടെ­ത്തി­യതി­നെ­ത്തു­ടർ­ന്ന് ഏഷ്യൻ പഴക്കച്ചവടക്കാ­രന് ആറു­ മാ­സത്തെ­ തടവു­ശി­ക്ഷ. കേസ് ഫയൽ പ്രകാ­രം രാ­വി­ലെ­ പഴക്കച്ചവടത്തി­ലേ­ർ­പ്പെ­ട്ടി­രു­ന്ന ഇയാൾ രാ­ത്രി­യി­ലാണ് മയക്കു­മരു­ന്ന് വിൽപ്പന നടത്തി­യി­രു­ന്നത്.

കഴി­ഞ്ഞ മാ­ർ­ച്ചിൽ മനാ­മയി­ലെ­ ഒരു­ ഹോ­ട്ടലി­ന്­ സമീ­പം 100 ബഹ്‌റൈൻ ദി­നാർ വി­ലവരു­ന്ന മയക്കു­മരു­ന്ന് വി­ൽ­ക്കാൻ ശ്രമി­ക്കു­ന്നതി­നി­ടെ­യാണ് ഇയാ­ളെ­ പി­ടി­കൂ­ടി­യത്. ഒൻ­പത്­ വർ­ഷം മു­ൻ­പ് ബഹ്‌റൈ­നിലെത്തി­യ ഇയാൾ നി­ലവിൽ രാ­ജ്യത്ത് അനധി­കൃ­തമാ­യി­ താ­മസി­ച്ചു­ വരി­കയാ­യി­രു­ന്നു­വെ­ന്ന് പോ­ലീസ് പറഞ്ഞു­.

രാ­ജ്യത്ത് അനധി­കൃ­തമാ­യി­ താ­മസി­ച്ചതി­ന്­ പു­റമെ­, മയക്കു­മരു­ന്ന് വാ­ങ്ങു­കയും വി­ൽ­ക്കു­കയും ചെ­യ്തെ­ന്ന കു­റ്റവും പ്രോ­സി­ക്യൂ­ഷൻ പ്രതി­ക്കു­മേൽ ആരോ­പി­ച്ചു­. ആറ് മാ­സവും 10 ദി­വസവും തടവു­ശി­ക്ഷയനു­ഭവി­ച്ച ശേ­ഷം പ്രതി­യെ­ നാ­ടു­കടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed