കൺ‍സ്യൂ­മർ‍‍ ഗു­ഡ്സ് മേ­ഖലയിൽ ബഹ്‌റൈ­ൻ­-ഇന്ത്യ സഹകരണം ശക്തി­പ്പെ­ടു­ത്തും


മനാമ : തി­വേ­ഗം വളർ‍­ന്ന് കൊ­ണ്ടി­രി­ക്കു­ന്ന കൺ­സ്യൂ­മർ ഗു­ഡ്സ് (എഫ്.എം.സി­.ജി­) മേ­ഖലയിൽ ബഹ്‌റൈൻ - ഇന്ത്യ സഹകരണം ശക്തി­പ്പെ­ടു­ത്തു­ന്നതി­നു­ള്ള സാ­ധ്യതകൾ ഇരു­ രാ­ജ്യങ്ങളും ചർ­ച്ച ചെ­യ്യും. ഇതി­ന്റെ­ ഭാ­ഗമാ­യി­ ബഹ്‌റൈ­നിൽ നി­ന്നു­ള്ള സംരംഭകർ നവംബറിൽ നടക്കു­ന്ന വേ­ൾ­ഡ് ഫുഡ് ഇന്ത്യൻ എക്സ്പോ­യിൽ പങ്കെ­ടു­ക്കും. ബഹ്‌റൈൻ ചേംബർ ഓഫ് കൊ­മേ­ഴ്സ് ആന്റ് ഇൻ­ഡസ്ട്രി­ (ബി­.സി­.സി­.ഐ)യു­ടെ­ ഫുഡ് ആന്റ് അഗ്രി­കൾ­ച്ചർ സെ­ക്ടർ കമ്മി­റ്റി­, ഇന്ത്യൻ എംബസി­, കോ­ൺ­ഫെ­ഡറേ­ഷൻ ഓഫ് ഇൻ­ഡ്യൻ ഇൻ­ഡസ്ട്രി­ (സി.­ഐ.ഐ) എന്നി­വർ സംയു­ക്തമാ­യാണ് എക്സ്പോ­യിൽ പങ്കെ­ടു­ക്കു­ന്നത്.

ഇന്ത്യൻ അംബാ­സി­ഡർ അലോക് കു­മാർ സി­ൻ­ഹ, ബി.­സി.­സി.­ഐ ഫുഡ് ആന്റ് അഗ്രി­കൾ­ച്ചറൽ സെ­ക്ടർ കമ്മി­റ്റി­, എഫ്.എം.സി­.ജി­ മേ­ഖലയി­ലെ­ സംരംഭകർ എന്നി­വരു­ടെ­ ഒരു­ ബോ­ധവത്കരണ സെ­മി­നാർ കഴി­ഞ്ഞ ദി­വസം ബഹ്റൈൻ ചേ­ന്പർ‍ ഓഫ് കോ­മേ­ഴ്സിൽ‍ വെ­ച്ച് നടന്നി­രു­ന്നു­. ഇരു­ രാ­ജ്യങ്ങളും തമ്മി­ലു­ള്ള നി­ക്ഷേ­പ ബന്ധം മെ­ച്ചപ്പെ­ടു­ത്തു­ന്നതിന് ഇന്ത്യക്ക് താ­ൽ­പര്യമു­ണ്ടെ­ന്ന് സി.­ഐ.ഐ പ്രതി­നി­ധി­ സി­.എസ് രാ­ഘവൻ ഈ സെ­മി­നാ­റിൽ‍ വ്യക്തമാ­ക്കി­. ഇന്ത്യയിൽ നി­ന്ന് ഇവി­ടെ­ വന്ന്­ ധാ­രാ­ളം പേർ നി­ക്ഷേ­പം നടത്തു­ന്നു­ണ്ട്. ഇന്ത്യയിൽ നി­ക്ഷേ­പം നടത്താൻ ആഗ്രഹി­ക്കു­ന്ന നി­രവധി­ ബഹ്‌റൈൻ കന്പനി­കളും ഉണ്ട്. ഇത്തരം ബി­സി­നസ് പങ്കാ­ളി­ത്തത്തിന് താ­ൽ­പര്യമു­ള്ളവരെ­ ഇന്ത്യ സ്വാ­ഗതം ചെ­യ്യു­ന്നതാ­യും അദ്ദേ­ഹം പറഞ്ഞു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed