നന്പര്‍ പ്ലേറ്റുകളുടെ മൂന്നാംഘട്ട ലേലം ജൂലൈ 23ന്
മനാമ : സ്വകാര്യവാഹനങ്ങൾക്കുള്ള നന്പര്‍ പ്ലേറ്റുകളുടെ മൂന്നാംഘട്ട ഓൺ ലൈൻ ലേലം ജൂലൈ 23 ന് നടക്കും. 7,000ൽ പരം ആളുകൾ പങ്കെടുത്ത ആദ്യ രണ്ട് ലേലങ്ങളും വന്‍ വിജയമായിരുന്നു. വിവിധ ഓൺലൈൻ ചാനലുകൾ മുഖേനയും സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ, വെബ്സൈറ്റ് (http://arabian.auction/ar-bh/BHRBuyNow) എന്നിവയിലൂടെയും ലേലത്തിൽ പങ്കെടുക്കാം.
ആകെ ഉള്ള 1,700 നമ്പർ പ്ളേറ്റുകളിൽ 1,100 എണ്ണം വിറ്റഴിച്ചു. 600 നമ്പർ പ്ലെയ്റ്റുകളാണ് നിലവിൽ ലഭ്യമായുള്ളത്. നേരിട്ടും നമ്പർ പ്ലേറ്റുകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. പുതിയ സ്വകാര്യ നമ്പർ പ്ലേറ്റ് ഉടമകൾക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

