പരീക്ഷ തോറ്റിട്ടും ബിരുദാനന്തര ബിരുദത്തിന് പ്രവേശനം; കാലടി സർവകലാശാലയിൽ ഗുരുതര ക്രമക്കേട്, സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും നൽകി


ഷീബ വിജയൻ


കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ബിരുദ പരീക്ഷ വിജയിക്കാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകുകയും എം.എ. സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിക്കുകയും ചെയ്തതായി ഗുരുതര ആരോപണം. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് പ്രവേശന നടപടികളിലെ ഈ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. 2026 നവംബർ 17-ന് സമർപ്പിച്ച സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.

2014-17 അക്കാദമിക വർഷത്തിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ. സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി ബിരുദ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ, 2017-ൽ ഇതേ കേന്ദ്രത്തിൽ എം.എ. മലയാളം കോഴ്സിന് പ്രവേശനം നേടുകയും 2019-ൽ ബിരുദാനന്തര ബിരുദം 'ബി' ഗ്രേഡിൽ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് എം.എ. പാസായതിന്റെ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും സർവകലാശാലയിൽ നിന്ന് കൈപ്പറ്റുകയും ചെയ്തു. അടുത്തിടെ ജോലി ആവശ്യത്തിനായി ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി 29-കാരി സർവകലാശാലയിലെത്തിയപ്പോഴാണ് അവർ ബി.എ. പരീക്ഷ പാസായിട്ടില്ലെന്ന വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ എം.എ. പ്രവേശനത്തിന്റെ സാധുത സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു. ഇതിനിടെ, 2017 സെപ്റ്റംബർ 30-ന് ഇതേ വിദ്യാർഥിനി അഞ്ചാം സെമസ്റ്ററിൽ എല്ലാ വിഷയത്തിനും തോറ്റുപോയതിനാൽ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷ നൽകിയതായും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

article-image

dsdsdfsds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed