ഐ.സി.എഫ് ആവള ഹെൽത്ത് സെന്ററിലേക്ക് സെന്റിനറി ഉപഹാരം നൽകി


പ്രദീപ് പുറവങ്കര

മനാമ: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈൻ വെൽഫെയർ സമിതിയുടെ സഹകരണത്തോടെ, ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള ഫാമിലി ഹെൽത്ത് സെന്ററിലേക്ക് സെന്റിനറി ഉപഹാരങ്ങൾ സമർപ്പിച്ചു. എസ്.വൈ.എസ് ആവള യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വാട്ടർ കൂളറും കസേരകളുമാണ് ഹെൽത്ത് സെന്ററിലേക്ക് നൽകിയത്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ജാസ്മിൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം വി.വി. രാജേഷ് മാസ്റ്റർ, ഹകീം മുസ്ല്യാർ, അസീസ് മാസ്റ്റർ കൂരാച്ചുണ്ട്, ബിനീഷ് ആവള, കരീം നിസാമി കൈപ്രം, ഇസ്മാഈൽ മണമൽ, വി.കെ. നാരായണൻ, എച്ച്.ഐ പ്രസാദ്, ജെ.എച്ച്.ഐ മുസ്തഫ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ലത്വീഫ് സഖാഫി സ്വാഗതവും അശ്റഫ് സി.കെ. നന്ദിയും രേഖപ്പെടുത്തി.

article-image

fsgdf

article-image

dfsadfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed