വന്യജീവി സംരക്ഷണ നിയമം: കേരളത്തിന്റെ ഭേദഗതി ബിൽ തള്ളി കേന്ദ്രം
ഷീബ വിജയൻ
തിരുവനന്തപുരം: 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനും സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനുമായി കഴിഞ്ഞ വർഷം നിയമസഭ പാസാക്കിയ അഞ്ച് നിർണായക ഭേദഗതികളാണ് കേന്ദ്രം നിരസിച്ചത്. കേന്ദ്രനിലപാട് വനംമന്ത്രി ഷിബു ബേബി ജോൺ നിയമസഭയെ അറിയിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ, കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആക്രമണകാരിയായ മൃഗത്തെ കൊല്ലാൻ അനുമതി നൽകാനുള്ള വ്യവസ്ഥ ബില്ലിൽ ഉണ്ടായിരുന്നു. കൂടാതെ, ജനവാസമേഖലകളിൽ ഭീഷണിയാകുന്ന വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ അവയുടെ ജനനനിയന്ത്രണം, നാടുകടത്തൽ തുടങ്ങിയ നടപടികൾ സ്വീകരിക്കാനും ബിൽ ശുപാർശ ചെയ്തിരുന്നു. എന്നാൽ കേരളം മുന്നോട്ടുവെച്ച ഈ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ioiuuyyt

