ഭരണമാറ്റം ലക്ഷ്യമിട്ട് അക്രമം നടത്തിയാൽ സർക്കാർ ജോലിയുണ്ടാകില്ല; കർശന ഉത്തരവുമായി യോഗി സർക്കാർ
ഷീബ വിജയൻ
ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ സ്വഭാവ പരിശോധന കർശനമാക്കി യോഗി സർക്കാർ നിർണായക ഉത്തരവിറക്കി. അക്രമാസക്തമായ പ്രക്ഷോഭങ്ങളിലൂടെയോ നിയമവിരുദ്ധ മാർഗങ്ങളിലൂടെയോ രാജ്യത്ത് ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നവർക്ക് ഇനി മുതൽ സർക്കാർ ജോലി നൽകില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. നിയമനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ദേവരാജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് ഈ നടപടി.
അടുത്തിടെ ചില പ്രതിഷേധങ്ങൾക്കിടെ ഉയർന്ന ഭരണമാറ്റ ആഹ്വാനങ്ങളും വിവാദങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. വിവിധ സർക്കാർ വകുപ്പുകൾ, കോർപ്പറേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റുകൾക്ക് ഈ പുതിയ നിയമം ബാധകമായിരിക്കും. അതേസമയം, ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരുന്നത് കൊണ്ടോ, കേവലം ഒരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടത് കൊണ്ടോ മാത്രം ഒരാൾക്ക് ജോലി നിഷേധിക്കില്ലെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്.
dfddfsdfsds

