പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെ സ്വീകരിച്ച് ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനിയുമായി കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തിൽ വെച്ചായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച.

രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മഹത്തായ ഭരണത്തിന് കീഴിൽ, മതസഹിഷ്ണുത, സഹവർത്തിത്വം, ബഹുസ്വരത എന്നീ മൂല്യങ്ങളിലാണ് ബഹ്റൈന്റെ പാരമ്പര്യം ഉറച്ചുനിൽക്കുന്നതെന്ന് കിരീടാവകാശി വ്യക്തമാക്കി. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ പരസ്പര ബഹുമാനവും തുറന്ന സമീപനവും വളർത്തുന്നതിൽ ബഹ്റൈൻ ലോകത്തിന് തന്നെ മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്. രാജ്യത്തെ ആരാധനാലയങ്ങൾ വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ പരസ്പര ബഹുമാനം വളർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്റൈൻ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നിലപാടുകൾക്കും, രാജ്യത്ത് മതസൗഹാർദ്ദവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിന് നൽകുന്ന പിന്തുണയ്ക്കും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി നന്ദിയും പ്രശംസയും അറിയിച്ചു.

പ്രധാനമന്ത്രിയുടെ കോർട്ട് മിനിസ്റ്റർ ഹിസ് ഹൈനസ് ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി ഹിസ് എക്സലൻസി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, മറ്റു പ്രമുഖ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

article-image

qweqe

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed