8,000 ദിനാറിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ട് ഏഷ്യൻ വനിതകൾ മനാമയിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: ക്യാപിറ്റൽ ഗവർണറേറ്റിൽ എണ്ണായിരം ബഹ്റൈനി ദിനാർ (ഏകദേശം 17 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് ഏഷ്യൻ വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു.
ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇവരിൽ നിന്ന് കവർച്ച ചെയ്ത സ്വർണ്ണാഭരണങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ആവശ്യമായ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു.
gdfgd

