എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; പങ്കാളികളായി നിരവധിപേർ


പ്രദീപ് പുറവങ്കര

മനാമ: കാപ്പിറ്റൽ കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ വിഖായ ദിനത്തോടനുബന്ധിച്ച് 'ഒരു ജീവനായി ഒരു തുള്ളി രക്തം' എന്ന ശീർഷകത്തിൽ മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടന്നത്. സമസ്ത ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സയ്യിദ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ ചടങ്ങിന് തുടക്കമായി.

രാജ്യത്തെ ഭരണാധികാരികളെയും ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിലെ ഉദ്യോഗസ്ഥരെയും അനുമോദിച്ച സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ, രക്തദാതാക്കൾക്ക് പ്രത്യേക അഭിനന്ദന സന്ദേശം കൈമാറി. ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഓൺലൈനായും അല്ലാതെയും രജിസ്റ്റർ ചെയ്ത നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി.

ചടങ്ങിൽ സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്റ് വി. കെ. കുഞ്ഞഹമ്മദ് ഹാജി, ഉപാധ്യക്ഷൻ സയ്യിദ് യാസർ ജിഫ്രി തങ്ങൾ, ജോയിന്റ് സെക്രട്ടറി ഷഹീം ദാരിമി, കെ. എം. എസ് മൗലവി, ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ബഷീർ ദാരിമി, ഏരിയ നേതാക്കളായ ഇസ്മായിൽ (ഉമ്മുൽ ഹസ്സം), സുലൈമാൻ പരവൂർ (മനാമ വൈസ് പ്രസിഡന്റ്), ഫാസിൽ (ഹിദ്ദ്) തുടങ്ങിയവരും സമസ്തയുടെ വിവിധ ഏരിയാ നേതാക്കളും ഉസ്താദുമാരും പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ വർക്കിംഗ് പ്രസിഡന്റുമാരായ ഉമൈർ വടകര, സജീർ പന്തക്കൽ, ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോയിന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് പെരിന്തൽമണ്ണ, പ്രവർത്തകസമിതി അംഗങ്ങളായ അഷ്‌റഫ്, ഷബീർ, അനസ് ഹസനി, സിയാദ്, ജാഫർ, ഷെമീർ, നിഷാദ് വയനാട്, മുസ്തഫ പാലക്കാട് എന്നിവർ വിഖായ അംഗങ്ങൾക്കൊപ്പം ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈൻ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

article-image

asxasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed