ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ 68-ാമത് കത്തീഡ്രൽ പെരുന്നാളിനും വാർഷിക കൺവെൻഷനും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുടക്കമായി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. തോമസ്കുട്ടി പി. എൻ, സഹവികാരി ഫാ. റിജോ ചാക്കോ, ഫാ. തോംസൺ റോബി, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിച്ചു.

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള കത്തീഡ്രലിന്റെ പെരുന്നാൾ ഒക്ടോബർ 2 മുതൽ 9 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടെയാണ് ആചരിക്കുന്നത്. മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന വാർഷിക കൺവെൻഷനിൽ ഒക്ടോബർ 4, 5, 6 തീയതികളിൽ ഫാ. ഡോ. തോംസൺ റോബി വചനശുശ്രൂഷ നിർവ്വഹിക്കും. പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ കാർമ്മികത്വത്തിൽ ഒക്ടോബർ 8 വ്യാഴാഴ്ച സന്ധ്യാ നമസ്കാരത്തിന് ശേഷം റാസയും (പ്രദക്ഷിണം) മധ്യസ്ഥ പ്രാർത്ഥനയും ശ്ലൈഹിക വാഴ്വും നടക്കും. ഒക്ടോബർ 9 വെള്ളിയാഴ്ച വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

#BahrainNews #StMarysCathedral #OrthodoxChurch #4PMNews

article-image

dfdsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed