മോട്ടോർ സ്‌പോർട്‌സിലെ ബഹ്‌റൈൻ മുന്നേറ്റം രാജ്യത്തിന്റെ വികസന കുതിപ്പിന് കരുത്തേകും: കിരീടാവകാശി
പ്രദീപ് പുറവങ്കര
സെപാങ്: മോട്ടോർ സ്‌പോർട്‌സ് രംഗത്ത് ബഹ്‌റൈൻ കൈവരിക്കുന്ന മികച്ച നേട്ടങ്ങൾ രാജ്യത്തിന്റെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ജനങ്ങൾക്കുള്ള നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പ്രസ്താവിച്ചു. മലേഷ്യയിലെ പെട്രോനാസ് സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 2026 ഫൊർമുല വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്‌സിനോടനുബന്ധിച്ച് 'ടീം ബഹ്‌റൈൻ' അംഗങ്ങളെയും വിശിഷ്ടാതിഥികളെയും സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചടങ്ങിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി എച്ച്.ആർ.എച്ച് പ്രിൻസ് സൽമാൻ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കുന്നതിനും കൂടിക്കാഴ്ചയിൽ ധാരണയായി. റേസ് വിജയകരമായി സംഘടിപ്പിക്കുന്നതിന് മലേഷ്യ നൽകിയ മികച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഹിസ് മജസ്റ്റി ഹമദ് രാജാവിന്റെ നേതൃത്വത്തിൽ മോട്ടോർ സ്‌പോർട്‌സ് മേഖലയിൽ ബഹ്‌റൈൻ കൈവരിച്ച പ്രമുഖ സ്ഥാനം കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും, ഇത്തരമൊരു അന്താരാഷ്ട്ര പോരാട്ടം മലേഷ്യയിൽ സംഘടിപ്പിക്കാൻ സാധിച്ചത് ബഹ്‌റൈന്റെ മികച്ച സംഘാടന മികവിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിക്കിടെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയത്തിലെ ന്യൂസ് സെന്റർ, ടെലിവിഷൻ, റേഡിയോ ഡയറക്ടറേറ്റുകൾ, പ്രാദേശിക പത്രങ്ങൾ എന്നിവയിൽ നിന്നുള്ള മാധ്യമപ്രവർത്തകരുമായി കിരീടാവകാശി സംവദിച്ചു. അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ ബഹ്‌റൈൻ മാധ്യമപ്രവർത്തകർ പുലർത്തുന്ന പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും അദ്ദേഹം പ്രശംസിച്ചു. തുടർന്ന് ടീം ബഹ്‌റൈൻ അംഗങ്ങൾക്കും വിശിഷ്ടാതിഥികൾക്കുമായി വിരുന്നും സജ്ജീകരിച്ചിരുന്നു.
അതേസമയം, കടുത്ത ചൂടിൽ നടന്ന ആവേശകരമായ യോഗ്യതാ പോരാട്ടത്തിൽ റെഡ് ബുളിന്റെ മാക്സ് വെർസ്റ്റപ്പൻ സീസണിലെ തന്റെ ആദ്യ പോൾ പൊസിഷൻ സ്വന്തമാക്കി. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് വെർസ്റ്റപ്പൻ സെപാങ് സർക്യൂട്ടിൽ ഒന്നാമതെത്തുന്നത്. 1 മിനിറ്റ് 35.130 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയത്. അവസാന നിമിഷങ്ങളിൽ ടയറുകളുടെ തേയ്മാനം കാരണം ബുദ്ധിമുട്ടിയെങ്കിലും ഫെറാറിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാം സ്ഥാനം നേടി.
jkjkjkjk

