ബഹ്‌റൈനിൽ ഇന്ധന വില പുതുക്കി നിശ്ചയിച്ചു: പുതിയ നിരക്കുകൾ പ്രാബല്യത്തിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ മാസത്തേക്കുള്ള ഇന്ധന വിലയ്ക്ക് ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി അംഗീകാരം നൽകി. ആഗോള വിപണിയിലെ മാറ്റങ്ങൾ പരിഗണിച്ചും നിലവിലുള്ള അംഗീകൃത വിലനിർണയ സംവിധാനം അനുസരിച്ചുമാണ് പുതിയ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ഇന്ധന വില ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കമ്മിറ്റി അറിയിച്ചു.

പുതുക്കിയ നിരക്കുകൾ:

  • ജയ്യിദ് (91) പെട്രോൾ: ലിറ്ററിന് 235 ഫിൽസ് (0.235 ദിനാർ)

  • മുംതാസ് (95) പെട്രോൾ: ലിറ്ററിന് 277 ഫിൽസ് (0.277 ദിനാർ)

  • സൂപ്പർ (98) പെട്രോൾ: ലിറ്ററിന് 410 ഫിൽസ് (0.410 ദിനാർ)

  • ഡീസൽ: ലിറ്ററിന് 260 ഫിൽസ് (0.260 ദിനാർ)

അതേസമയം, ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് നിലവിലുള്ള ഡീസൽ സബ്‌സിഡി മാറ്റമില്ലാതെ തുടരുമെന്നും കമ്മിറ്റി സ്ഥിരീകരിച്ചു.

ആഗോള വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങൾ തുടർച്ചയായി നിരീക്ഷിക്കുമെന്നും രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി വിലയിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്യൂവൽ പ്രൈസിംഗ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി കൂടുതൽ വ്യക്തമാക്കി.

article-image

sdsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed