ഭാര്യ നൽകിയ ക്വട്ടേഷൻ; ഭ‌ത്താവിന്റെ കാമുകിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ പിടിയിൽ


ഷീബ വിജയൻ

തൃശൂർ: തൃശൂരിൽ നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കോയമ്പത്തൂരിൽ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർ പിടിയിലായി. തിരുപ്പൂർ സ്വദേശി ദേവി, കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം തൃശൂർ എസിപി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തിരുപ്പൂർ, കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതിൽ പ്രധാന പ്രതിയായ തോമസിനെ നെടുമ്പാശേരിയിൽ നിന്നാണ് സംഘം പിടികൂടിയത്. ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് ഈ സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചത്.

കഴിഞ്ഞ മാസം 22-നാണ് സംഭവങ്ങളുടെ തുടക്കം. തമിഴ്‌നാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ ഗുണശേഖരൻ നിലമ്പൂർ സ്വദേശിനിയായ 38കാരിയുമായി പ്രണയത്തിലായിരുന്നു. ഇരുവരും തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. ഇതിനിടെ പണം തികയാതെ വന്നപ്പോൾ ഗുണശേഖരൻ സുഹൃത്തായ പാൽരാജിന് ലോഡ്ജിലെ ക്യൂആർ കോഡ് അയച്ചുനൽകി പണം ആവശ്യപ്പെട്ടു.

എന്നാൽ ഗുണശേഖരന് തന്റെ ഭാര്യയുമായി അടുപ്പമുണ്ടോ എന്ന് സംശയമുള്ള പാൽരാജ് ഈ ക്യൂആർ കോഡ് ഗുണശേഖരന്റെ ഭാര്യയായ ദേവിക്ക് കൈമാറി. ഭർത്താവിനെയും കാമുകിയെയും തൃശൂരിലെത്തി പിടികൂടാനായി തോമസിന്റെ സഹായം ദേവി തേടുകയായിരുന്നു.

തുടർന്ന് രണ്ട് വാഹനങ്ങളിലായി തൃശൂരിലെത്തിയ തോമസും ദേവിയും ഉൾപ്പെടുന്ന സംഘം തമിഴ്‌നാട് പോലീസാണെന്ന് പരിചയപ്പെടുത്തി ലോഡ്ജ് മുറിയിൽ കയറിപ്പറ്റി ഗുണശേഖരനെയും കാമുകിയെയും പിടികൂടി ക്രൂരമായി മർദിച്ചു. തുടർന്ന് ഇവരെ തിരുപ്പൂരിലെത്തിച്ച സംഘം ആദ്യം ആളില്ലാത്ത ഒരു വീട്ടിൽ വെച്ച് ഇരുവരെയും വീണ്ടും മർദിക്കുകയും ഗുണശേഖരനെയും യുവതിയെയും വേറെ കാറുകളിലാക്കി കൊണ്ടുപോവുകയും ചെയ്തു. പിന്നീട് യുവതി സഞ്ചരിച്ച വാഹനം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോവുകയും തോമസും രഘുപതിയും ചേർന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

പീഡനത്തിനിരയായി അവശയായ യുവതിയെ പ്രതികൾ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെനിന്ന് പ്രതികളുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന യുവതി നിലമ്പൂരിലെത്തി ചികിത്സ തേടുകയായിരുന്നു. ആദ്യം നിലമ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് സംഭവസ്ഥലം അടിസ്ഥാനമാക്കി കേസ് തൃശൂരിലേക്ക് മാറ്റുകയുമായിരുന്നു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed