നഴ്‌സുമാരുടെ കൂട്ടായ്മ 'എഇന'യുടെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം നഴ്‌സുമാരുടെ കൂട്ടായ്മയായ 'എഇന' (AEINA)-യുടെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളിൽ കൂട്ടായ്മയിലെ നിരവധി അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു.

ചടങ്ങിൽ സിസ്റ്റർ ജോലൈറ്റ് സ്വാഗതം ആശംസിച്ചു. തുടർന്ന് സിസ്റ്റർ റാണി, അലൻ എന്നിവർ പങ്കെടുത്തവർക്ക് ഓണാശംസകൾ നേർന്നു. സൽമാനിയ ആശുപത്രിയിലെ തിരക്കുപിടിച്ച ജോലിത്തിരക്കുകൾക്കിടയിലും മലയാളി നഴ്‌സുമാരുടെ പ്രവാസി കൂട്ടായ്മയ്ക്ക് ആവേശം പകരുന്നതായിരുന്നു ആഘോഷ പരിപാടികൾ.

ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. ലൈറ്റ് ഫ്യൂഷൻ ഗാനങ്ങൾ, അംഗങ്ങൾ അണിനിരന്ന ഗ്രൂപ്പ് ഡാൻസ്, വിവിധ വിനോദ മത്സരങ്ങൾ, ആവേശകരമായ വടംവലി മത്സരം എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ പ്രധാന ആകർഷണമായിരുന്നു.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് സിസ്റ്റർമാരായ ബിന്ദു, ഷോളി, ബ്ലെസി, സെമി, സിനു, കുഞ്ഞമ്മ, ജോർജ്, അനിൽ, അലൻ, അരുൺ, സനീഷ് എന്നിവർ കോർഡിനേറ്റർമാരായി നേതൃത്വം നൽകി.

article-image

cxvccvx

You might also like

  • Lulu Exchange
  • Straight Forward

Most Viewed