തൃശൂരിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘവും അടക്കം 5 പേർ പിടിയിൽ


ഷീബ വിജയൻ

തൃശൂർ: തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ ആൺസുഹൃത്തിന്റെ ഭാര്യയും ക്വട്ടേഷൻ സംഘാംഗങ്ങളും ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിനിയായ യുവതിയാണ് ക്രൂരമായ ആക്രമണത്തിനിരയായത്. ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ സെപ്റ്റംബർ 22-നായിരുന്നു കേസിനാസ്പദമായ സംഭവം.

ആൺസുഹൃത്തിന്റെ ഭാര്യ ദേവി, ഗുണ്ടാതലവൻ തോമസ്, സംഘാംഗങ്ങളായ പാൽരാജ്, ശങ്കർ, രഘുപതി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ ഗുണശേഖരനുമായി നിലമ്പൂർ സ്വദേശിനിയായ യുവതി അടുപ്പത്തിലായിരുന്നു. ഇരുവരും തൃശൂരിലെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.

ഇതറിഞ്ഞ ഗുണശേഖരന്റെ ഭാര്യ ദേവി, ഗുണ്ടാതലവനായ തോമസിന് ക്വട്ടേഷൻ നൽകുകയായിരുന്നു. തുടർന്ന് ദേവിയും തോമസും ഉൾപ്പെടെ അഞ്ചംഗ സംഘം തൃശൂരിലെത്തി ഗുണശേഖരനെയും യുവതിയെയും ബലമായി കാറിൽ കയറ്റി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ ഗുണശേഖരന്റെ കൈയും കാലും തല്ലിയൊടിച്ച സംഘം, യുവതിയെ മറ്റൊരു കാറിലേക്ക് മാറ്റി കയറ്റി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി നിലമ്പൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവസ്ഥലം തൃശൂർ ആയതിനാൽ കേസ് പിന്നീട് തൃശൂർ ഈസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറുകയും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ പിടികൂടുകയുമായിരുന്നു.

article-image

dddfssd

You might also like

  • Lulu Exchange
  • Straight Forward

Most Viewed