കേരളത്തിൽ ഐ.എ.എസ് അഴിച്ചുപണി: മൂന്ന് ജില്ലകളിൽ പുതിയ കളക്ടർമാർ


ഷീബ വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലംമാറ്റം. അഞ്ചു കെ.എസ് ഐ.എ.എസിനെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു. വിഴിഞ്ഞം തുറമുഖ പദ്ധതി പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ചുമതലയും അവർ അധികമായി വഹിക്കും. തിരുവനന്തപുരം കളക്ടറായിരുന്ന അനു കുമാരിയെ ജി.എസ്.ടി (GST) സ്പെഷ്യൽ കമ്മീഷണറായാണ് മാറ്റി നിയമിച്ചത്.

ചെൽസാ സിനി വി. വയനാട് ജില്ലാ കളക്ടറാകും. ശ്രീധന്യ സുരേഷിനെ കാസർഗോഡ് ജില്ലാ കളക്ടറായും നിയമിച്ചു. കാസർഗോഡ് കളക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായാണ് സ്ഥലംമാറ്റിയത്.

article-image

േ്ി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed