ഇ-സ്കൂട്ടർ അപകടത്തിൽ കൗമാര ഫുട്ബോൾ താരം മരിച്ചു; സഹതാരത്തിന് പരിക്ക്


പ്രദീപ് പുറവങ്കര

മനാമ: ഹിദ്ദിൽ ഇലക്ട്രിക് സ്കൂട്ടറും വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബഹ്‌റൈനിലെ യുവ ഫുട്ബോൾ താരം മരിച്ചു. അൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബിന്റെ അണ്ടർ-14 ടീം ഗോൾകീപ്പറായ 14 വയസ്സുകാരൻ അഹമ്മദ് ഒസാമ അദേൽ ആണ് മരിച്ചത്.

ഡ്രൈ ഡോക്ക് ഹൈവേയിൽ ഇവർ സഞ്ചരിച്ചിരുന്ന ഇ-സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അപകടത്തിൽ അഹമ്മദിനൊപ്പമുണ്ടായിരുന്ന 15 വയസ്സുകാരനായ സുഹൃത്തും ഹിദ്ദ് ഫുട്ബോൾ ക്ലബ്ബ് താരവുമായ അബ്ദുറഹ്മാൻ അൽ ആമറിന് പരിക്കേറ്റു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

യുവതാരത്തിന്റെ വേർപാടിൽ അൽ മുഹറഖ് ഫുട്ബോൾ ക്ലബ്ബ് മാനേജ്‌മെന്റും അംഗങ്ങളും ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

article-image

fbcbc

You might also like

  • Lulu Exchange
  • Straight Forward

Most Viewed