ജ്വല്ലറി അറേബ്യ നവംബറിൽ ബഹ്‌റൈനിൽ: അന്താരാഷ്ട്ര ബ്രാൻഡുകൾ സാഖിറിലേക്ക്


പ്രദീപ് പുറവങ്കര

മനാമ: മേഖലയിലെ ഏറ്റവും വലിയ ആഡംബര സ്വർണ്ണ, വജ്ര, ആഭരണ പ്രദർശനങ്ങളിലൊന്നായ 'ജ്വല്ലറി അറേബ്യ' ഈ വർഷവും ബഹ്‌റൈനിൽ അരങ്ങേറും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നവംബർ 24 മുതൽ 28 വരെ സാഖിറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിലാണ് അഞ്ച് ദിവസം നീളുന്ന മേള നടക്കുന്നത്.

പ്രാദേശികവും അന്തർദേശീയവുമായ അഞ്ഞൂറോളം മുൻനിര ബ്രാൻഡുകൾ എക്‌സിബിഷനിൽ പങ്കെടുക്കും. പരമ്പരാഗത ബഹ്‌റൈൻ സ്വർണ്ണാഭരണങ്ങൾ, വിവാഹ ആഭരണങ്ങൾ, സമകാലിക ഡിസൈനുകൾ, അപൂർവ്വ ശേഖരങ്ങൾ, വച്ച് ബ്രാൻഡുകൾ, ലിമിറ്റഡ് എഡിഷൻ വാച്ചുകൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിക്കും. ബഹ്‌റൈൻ, സൗദി അറേബ്യ, ഖത്തർ, യു.എസ്, ജർമ്മനി, ബെൽജിയം, ചൈന, മലേഷ്യ, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ എത്തും.

ജ്വല്ലറി അറേബ്യക്കൊപ്പം സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവർദ്ധക വസ്തുക്കളുടെയും മേളയായ 'സെന്റ് അറേബ്യ'യും, റിയൽ എസ്റ്റേറ്റ് മേളയായ 'സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ' എന്നിവയും ഇതോടൊപ്പം നടക്കും. ഒറ്റ പാസ്സ് ഉപയോഗിച്ച് മൂന്ന് മേളകളും സന്ദർശിക്കാം.

കഴിഞ്ഞ വർഷം നടന്ന മേളയിൽ 29 രാജ്യങ്ങളിൽ നിന്നായി 600-ലേറെ എക്‌സിബിറ്ററുകൾ പങ്കെടുക്കുകയും 56,000-ത്തിലധികം സന്ദർശകർ എത്തുകയും ചെയ്തിരുന്നു. 188 മില്യൺ ഡോളറിന്റെ വിൽപ്പനയാണ് അന്ന് നടന്നത്. സന്ദർശകർക്ക് 'Jewellery Arabia' ആപ്പ് വഴിയോ www.jewelleryarabia.com എന്ന വെബ്‌സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.

article-image

asdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed