ഇറാൻ ആക്രമണത്തിനിടയിലും തിരിച്ചുകയറി ബഹ്‌റൈൻ സാമ്പത്തിക മേഖല; എണ്ണയിതര വിഭാഗത്തിൽ വളർച്ച


പ്രദീപ് പുറവങ്കര

മനാമ: 2026 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തിയ ബഹ്‌റൈൻ സാമ്പത്തിക മേഖലയ്ക്ക് മാർച്ച് മാസത്തിലുണ്ടായ ഇറാനിയൻ ആക്രമണം തിരിച്ചടിയായതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളും ആസൂത്രിത അറ്റകുറ്റപ്പണികളും കാരണം എണ്ണ ഉൽപ്പാദനത്തിലുണ്ടായ കടുത്ത ഇടിവാണ് തിരിച്ചടിയായത്. ഇതിനെ തുടർന്ന് 2026-ന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ യഥാർത്ഥ ജിഡിപിയിൽ 3.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി.

എണ്ണ മേഖലയിലെ പ്രവർത്തനങ്ങളിൽ 37.2 ശതമാനത്തിന്റെ ഇടിവുണ്ടായെങ്കിലും, മാർച്ച് മാസത്തിലെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് എണ്ണയിതര സാമ്പത്തിക മേഖല 2.2 ശതമാനം വളർച്ച നേടി. നിലവിലെ വിപണി വിലയനുസരിച്ച് മൊത്തം ജിഡിപി 2.7 ശതമാനം കുറഞ്ഞപ്പോൾ എണ്ണയിതര മേഖല 1.9 ശതമാനം ഉയർന്നു. യഥാർത്ഥ ജിഡിപിയുടെ 90.1 ശതമാനവും എണ്ണയിതര മേഖലയുടെ സംഭാവനയാണ്. ആകെ 13 എണ്ണയിതര മേഖലകളിൽ ഒൻപതെണ്ണവും പോസിറ്റീവ് വളർച്ച കൈവരിച്ചു.ധനകാര്യ-ഇൻഷുറൻസ് മേഖല 8.6 ശതമാനം വളർച്ചയോടെ ജിഡിപിയുടെ 19.7 ശതമാനം സംഭാവന ചെയ്ത് ഏറ്റവും വലിയ പങ്കാളിയായി.

നിർമ്മാണ മേഖല 14.6 ശതമാനവും പബ്ലിക് അഡ്മിനിസ്ട്രേഷൻ 9 ശതമാനവും കൺസ്ട്രക്ഷൻ മേഖല 7 ശതമാനവും വിഹിതം രേഖപ്പെടുത്തി.സാമ്പത്തിക-വികസന രംഗത്തെ ആഗോള സൂചികകളിലും ബഹ്‌റൈൻ മികച്ച പ്രകടനം കാഴ്ചവെച്ചു. 67 ആഗോള സൂചികകളിൽ ബഹ്‌റൈൻ ഒന്നാം സ്ഥാനം നേടി. പൊതു-സ്വകാര്യ പങ്കാളിത്തം, ഇസ്ലാമിക് ഫിനാൻസ് ഗവേണൻസ്, വിദേശ നിക്ഷേപ ആകർഷണം എന്നിവയിൽ രാജ്യം ലോകത്തുതന്നെ ഏറ്റവും മുന്നിലെത്തി. കൂടാതെ 159 രാജ്യങ്ങൾ ഉൾപ്പെടുന്ന 2026-ലെ ഐസിടി ഡെവലപ്‌മെന്റ് ഇൻഡക്‌സിൽ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബഹ്‌റൈൻ ആറാം റാങ്കിലേക്ക് ഉയർന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed