ട്രെയിൻ ശുചിമുറിയിലേക്ക് വലിച്ചിഴച്ച് പീഡനശ്രമം: അസം സ്വദേശിയെ സാഹസികമായി കീഴ്പ്പെടുത്തി പോലീസ്; ആർപിഎഫ് ഉദ്യോഗസ്ഥന് പരിക്ക്


ഷീബ വിജയൻ

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അസം സ്വദേശി റോയൽ രാജു (30) പിടിയിലായി. കോയമ്പത്തൂർ-മംഗലാപുരം ട്രെയിൻ ബുധനാഴ്ച ഉച്ചയ്ക്ക് ഷൊർണൂർ വിട്ടപ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. യുവതിയെ കയറി പിടിച്ച് ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ശുചിമുറിയിലേക്ക് വലിച്ചിഴക്കുന്നതിനിടെ കുതറിമാറിയ യുവതി രക്ഷപ്പെടുകയായിരുന്നു. സഹയാത്രികർ ഉടൻ വിവരം റെയിൽവേ അലേർട്ടിൽ അറിയിച്ചു. തിരൂരിൽവെച്ച് ആർപിഎഫ് ഉദ്യോഗസ്ഥൻ പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതി ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തി.

തിരൂർ പോലീസ് സ്ഥലത്തെത്തി മൽപ്പടുത്തത്തിലൂടെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ കാസർകോട് ചെറുപത്തൂർ സ്വദേശിയായ ശശി (57)-യെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മികച്ച സേവനത്തിനുള്ള 2026-ലെ റെയിൽ സേവാ പുരസ്കാരം ലഭിച്ച ഉദ്യോഗസ്ഥനാണ് എഎസ്ഐ ശശി.

article-image

്ിേ്േ്േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed